Kerala
ഇടുക്കിയില്‍ ബന്ധു ആറ് വയസുകാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഷാജഹാനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ഇടുക്കി | ആനചാലില്‍ കുടുംബവഴക്കിനിടെ ബന്ധുവിന്റെ അടിയേറ്റ ആറു വയസുകാരന്‍ കൊല്ലപ്പെട്ടു. ആമക്കുളം റിയാസ് മന്‍സിലില്‍ റിയാസിന്റേയും സഫിലയുടേയും മകനായ അല്‍ത്താഫാണ് മരിച്ചത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് കുട്ടിയുടെ മരണം. സംഘര്‍ഷത്തില്‍ മറ്റൊരു കുട്ടിയുടെ സഹോദരനും പരുക്കേറ്റിട്ടുണ്ട്.
റിയാസിന്റെ സഹോദരിയുടെ ഭര്‍ത്താവായ ഷാജഹാനാണ് കുട്ടികളേയും ബന്ധുക്കളേയും ആക്രമിച്ചത്. തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന സഫിയയുടെ മാതാവിനേയും ഷാജഹാന്‍ ആക്രമിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഷാജഹാനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
---- facebook comment plugin here -----