Connect with us

idukki murder

ഇടുക്കിയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

പ്രതി ശശികുമാര്‍ പോലീസ് കസ്റ്റഡിയിലാണ്.

Published

|

Last Updated

ഇടുക്കി | അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല പാറക്കല്‍ ഷീലയാണ് മരിച്ചത്. അയല്‍വാസിയായ ശശികുമാറാണ് വെള്ളിയാഴ്ച്ച ഷീലയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. പ്രതി ശശികുമാര്‍ പോലീസ് കസ്റ്റഡിയിലാണ്. സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ ജീവനക്കാരാണു ഷീലയും ശശികുമാറും. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം.

ഏലം ശേഖരിക്കുന്ന സ്റ്റോറിനടുത്തുവെച്ചു ഷീലയെ ശശികുമാര്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. എസ്റ്റേറ്റ് ലയത്തിനുള്ളിലേക്കു കൊണ്ടുപോയശേഷമാണു പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്. വാതില്‍ പൊളിച്ചാണ് ഷീലയെ പുറത്തേക്കെടുത്തത്.

 

Latest