Kerala
ഇടുക്കിയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍
താഴ്ന്നു കിടന്നിരുന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് ആന ചത്തതെന്നാണ് പ്രാഥമിക നിഗമനം.

തൊടുപുഴ | ഇടുക്കിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. സിഗരറ്റ് കൊമ്പന്‍ എന്ന് പേര് വിളിക്കുന്ന ആനയെയാണ് ചിന്നക്കനാല്‍ ബി എല്‍ റാവില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. താഴ്ന്നു കിടന്നിരുന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് ആന ചത്തതെന്നാണ് പ്രാഥമിക നിഗമനം.
കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണിവിടം. അടുത്ത ദിവസങ്ങളിലായി നാട്ടിലിറങ്ങിയ കാട്ടാന ഇവിടുത്തെ മൂന്ന് വീടുകളാണ് തകര്‍ത്തത്.
കാട്ടാന ശല്യം പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ വനം മന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തുകയും പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ നിന്നുള്ള ദ്രുതകര്‍മ സേന ഇന്ന് ഇടുക്കിയിലെത്തും.