UP Election 2022
ജയിലിലോ, എസ് പി സ്ഥാനാര്‍ഥി പട്ടികയിലോ; യു പിയിലെ മാഫിയകള്‍ ഇവിടെയുണ്ടാകുമെന്ന് അമിത് ഷാ
യോഗി അധികാരത്തില്‍ എത്തിയതോടെ മാഫിയകള്‍ക്ക് സ്ഥാനം സംസ്ഥാനത്തിന് പുറത്തായി എന്നും അമിത് ഷാ പറഞ്ഞു
അലിഗഢ് | ഉത്തര്‍പ്രദേശിലെ മാഫിയകളെ ഒന്നുകില്‍ സംസ്ഥാനത്തെ ജയിലുകളിലോ അല്ലെങ്കില്‍ എസ് പിയുടെ സ്ഥാനാര്‍ഥി പട്ടികയിലോ കാണാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശിലെ മാഫിയകളെ നിങ്ങള്‍ തിരയുകയാണെങ്കില്‍ മൂന്ന് ഇടത്താണ് നിങ്ങള്‍ അവരെ കാണുക. ഒന്ന് ജയിലില്‍, രണ്ട് ഉത്തര്‍പ്രദേശിന് പുറത്ത് ഇത് രണ്ടുമല്ലെങ്കില്‍ എസ് പിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.
അത്രൗലിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷാ. മായാവതിയുടേയും അഖിലേഷിന്റേയും കാലത്ത് ഈ ഗുണ്ടകള്‍ സാധാരണക്കാരെ ആക്രമിക്കുമായിരുന്നു. നേരത്തെ പോലീസിനുപോലും ഇവരെ പേടിയായിരുന്നു. എന്നാല്‍, യോഗി അധികാരത്തില്‍ എത്തിയതോടെ മാഫിയകള്‍ക്ക് സ്ഥാനം സംസ്ഥാനത്തിന് പുറത്തായി എന്നും അമിത് ഷാ പറഞ്ഞു.