Connect with us

Political crisis in Jharkhand

ജാര്‍ഖണ്ഡില്‍ ഭരണകക്ഷി എം എല്‍ എമാര്‍ റിസോര്‍ട്ടിലേക്ക്

ബി ജെ പിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ അട്ടിമറി മുന്നില്‍കണ്ടാണ് നീക്കം

Published

|

Last Updated

റാഞ്ചി | മുഖ്യമന്ത്രി ഹേമന്ത് സോറനെ എം എല്‍ എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതോടെ ഉടലെടുത്ത ജാര്‍ഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഭരണകക്ഷി എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു. ജെ എം എമ്മിന്റേയും കോണ്‍ഗ്രസിന്റേയും ആര്‍ ജെ ഡിയുടേയും എം എല്‍ എമാരെയാണ് റിസോര്‍ട്ടിലേക്ക് മാറ്റുന്നത് . റാഞ്ചിയിലുള്ള മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയില്‍ നിന്നും രണ്ട് വോള്‍വോ ബസുകളിലായി 30 കിലോമീറ്റര്‍ അകെലയുള്ള ഖുന്തിലെ റിസോര്‍ട്ടിലേക്കാണ് എം എല്‍ എമാരെ കൊണ്ടുപോയി. 43 എം എല്‍ എമാരാണ് ബസിലുള്ളത്.

സംസ്ഥാനത്ത് എം എല്‍ എമാര്‍ക്ക് എന്തെങ്കിലും സുരക്ഷാ ഭീഷണിയുണ്ടായാല്‍ തൊട്ടടുത്ത സംസ്ഥാനമായ ചത്തീസ്ഗഢിലേക്ക് എം എല്‍ എമാരെ മാറ്റുന്നതും പരിഗണനയിലാണ്.   ജെ പിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം നടക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എം എല്‍ എമാരെ മാറ്റുന്നത്. അതിനിടെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗം വൈകിട്ട് ചേരുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.

 

 

Latest