Connect with us

gang rape case

ജാര്‍ഖണ്ഡില്‍ രണ്ട് സ്ത്രീകളെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

സുഹൃത്തുക്കളായ അഞ്ച് പേര്‍ അറസ്റ്റില്‍

Published

|

Last Updated

റാഞ്ചി | ജാര്‍ഖണ്ഡില്‍ രണ്ട് സ്ത്രീകളെ അടുത്ത ബന്ധുവിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം ബലാത്സംഗം ചെയ്തു. ഇതില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഒരാള്‍ക്കായി അന്വേഷണം നടക്കുകരയാണെന്ന് പോലീസ് അറിയിച്ചു. റാഞ്ചിയിലെ ധുര്‍വ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം.

ഒരു യുവതിയെ അടുത്ത ബന്ധു വീട്ടില്‍കൊണ്ടാക്കാന്‍ പോകുന്നതിനിടെ വഴിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളായ അഞ്ച് പേരെ വിളിച്ചുവരുത്തി അവര്‍ക്ക് യുവതിയെ കാഴ്ചവെച്ചു. ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് പീഡനത്തിനിരയായ യുവതിയുടെ സുഹൃത്തിനെ വിളിച്ച് ഒരു അത്യാവശ്യകാര്യമുണ്ടെന്ന് പറഞ്ഞ് സംഭവസ്ഥലത്തെത്തിച്ചു. ഈ പെണ്‍കുട്ടിയയേും അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായരുന്നു.

Latest