Connect with us

Kerala

കൽപ്പറ്റ ചൂരിമല എസ്റ്റേറ്റിൽ ഭീതി വിതച്ച കടുവ കൂട്ടിൽ കുടുങ്ങി

മൂന്നു മാസത്തിനിടെ പ്രദേശത്ത് നാല് വളർത്തുമൃഗങ്ങളെ കടുവ കൊന്നതായി നാട്ടുകാർ പറയുന്നു.

Published

|

Last Updated

കൽപ്പറ്റ | വയനാട്ടിലെ കൊളഗപ്പാറ ചൂരിമല എസ്റ്റേറ്റിൽ ഭീതി പരത്തിയ കടുവ കൂട്ടിൽ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസം താണാട്ടുകുടിയിൽ രാജൻ എന്നയാളുടെ പശുവിനെ കടുവ കൊന്നതിന് പിന്നാലെയാണ് പ്രദേശത്ത് കടുവാ ഭീതി പരന്നത്. തുടർന്ന് വനംവകുപ്പ് എത്തി കൂട് സ്ഥാപിക്കുകയായിരുന്നു.

മൂന്നു മാസത്തിനിടെ പ്രദേശത്ത് നാല് വളർത്തുമൃഗങ്ങളെ കടുവ കൊന്നതായി നാട്ടുകാർ പറയുന്നു.

കുടുങ്ങിയ കടുവയെ കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

Latest