Connect with us

kannur rape case

കണ്ണൂരില്‍ ഒമ്പതാം ക്ലാസുകാരിയെ സഹപാഠി കഞ്ചാവ് നല്‍കി പീഡിപ്പിച്ചതായി പരാതി

11 ഓളം വിദ്യാര്‍ഥിനികളെ ലഹരിമാഫിയ അടിമകളാക്കിയതായും പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Published

|

Last Updated

കണ്ണൂര്‍|  കഞ്ചാവ് നല്‍കി ലഹരിക്കടിമയാക്കി സഹപാഠി പീഡിപ്പിച്ചതായി കണ്ണൂരില്‍ ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ നാല് മാസമായി ലഹരിക്കടിമയാണെന്നും നിരന്തരം പീഡനത്തിന് ഇരയായതായും പെണ്‍കുട്ടി പറയുന്നു. 11 ഓളം പെണ്‍കുട്ടികളെ ലഹരിമാഫിയ ഇത്തരത്തില്‍ വലയിലാക്കിയതായും പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ആത്മഹത്യ ഭീഷണി മുഴക്കിയതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. ലഹരി മാഫിയ ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടിയുടെ പിതാവും പറഞ്ഞു.
കഞ്ചാവ് തന്ന സഹപാഠി തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്നും ലഹരി എത്തിക്കുന്നത് കക്കാട് പ്രദേശത്തു നിന്നാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

എനിക്ക് ഡിപ്രഷന്‍ വന്നപ്പോള്‍ നീ ഇത് യൂസാക്ക് എന്ന് പറഞ്ഞ് അവന്‍ കഞ്ചാവ് തന്നു. ഞങ്ങള്‍ പ്രണയത്തിലായിരുന്നു. സൃഹൃത്ത് സ്റ്റാമ്പും മറ്റു ലഹരി മരുന്നുകളും ഉപയോഗിക്കാറുണ്ടെന്നും പെണ്‍കുട്ടി ഒരു ചാനലിനോട് പ്രതികരിക്കവെ പറഞ്ഞു.