Connect with us

Kerala

കണ്ണൂരില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു

ഇന്ന് വൈകീട്ട് നാലിന് കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണാണ് തീയിട്ടത്.

Published

|

Last Updated

കണ്ണൂര്‍ |പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഇന്ന് വൈകീട്ട് നാലിന് കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് തീയിട്ടത്.

കോഴൂര്‍കനാലിലെ പ്രിയദര്‍ശിനി മന്ദിരത്തിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് അക്രമികള്‍ തീയിടുകയായിരുന്നു.റീഡിംഗ് റൂം ഉള്‍പ്പടെ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തകര്‍ മടങ്ങിയ ശേഷം ഞായറാഴ്ച്ച പുലര്‍ച്ചെയാണ് പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ ആക്രമണം നടന്നത്.ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്ത നിലയിലാണ്. സംഭവത്തില്‍ പിണറായി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.