Kerala
കണ്ണൂരില്‍ ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടാനായില്ല
പ്രദേശത്ത് നിരോധനാജ്ഞ തുടരും
കണ്ണൂര്‍ | അടയ്ക്കാത്തോട് ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടാനായില്ല. കടുവയെ പിടികൂടുന്നതിന് വനംവകുപ്പ് രണ്ട് കൂടുകള്‍ സ്ഥാപിച്ചിരുന്നു. ഇന്നലെ മയക്കുമരുന്ന് വെടിവെച്ച് കടുവയെ പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് വൈകീട്ട് രണ്ട് കൂടുകള്‍ കൂടി സ്ഥാപിച്ചത്.
പകല്‍ മുഴുവന്‍ പ്രത്യേകം ടീം രൂപീകരിച്ച് വനം വകുപ്പ് കടുവയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് അടയ്ക്കാത്തോട് കരിയംകാപ്പിലെ ജനവാസകേന്ദ്രത്തില്‍ കടുവയെ കണ്ടത്. പ്രദേശത്ത് ഇപ്പോഴും നിരേധനാജ്ഞ തുടരുകയാണ്.
---- facebook comment plugin here -----