wild elephant
കണ്ണൂരില്‍ കാട്ടാന കാടുകയറി; നിരീക്ഷണം തുടര്‍ന്നു വനം വകുപ്പ്
കണ്ണൂരില്‍ കാട്ടാന കാടുകയറി; നിരീക്ഷണം തുടര്‍ന്നു വനം വകുപ്പ്
കണ്ണൂര്‍ | ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റ് പരിസരത്ത് ഇറങ്ങി ഭീതി പരത്തിയ കാട്ടാന കാടു കയറിയെങ്കിലും വനം വകുപ്പ് നിരീക്ഷണം തുടരുന്നു.
ജില്ലയിലെ മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കാട്ടാന സ്ഥലത്തെത്തിയത്. വനാതിര്‍ത്തിയില്‍നിന്ന് പത്തു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണു കാട്ടാനയെത്തിയത് എന്നതിനാല്‍ പെട്ടെന്ന് വന ത്തിലേക്ക് തുരത്തല്‍ വെല്ലുവിളിയായിരുന്നു.
കാട്ടാനയെ മയക്കുവെടിവെക്കണമെന്നും അല്ലെങ്കില്‍ കാട്ടിലേക്ക് തുരത്തണമെന്നും ആവശ്യ പ്പെട്ടു നാട്ടുകാര്‍ രംഗത്തിറങ്ങിയിരുന്നു. കാട്ടാനയിറങ്ങിയതിനെതുടര്‍ന്ന് ഉളിക്കലിലെ കടകള്‍ അടച്ചു. വയത്തൂര്‍ വില്ലേജിലെ അംഗന്‍വാടികള്‍ക്കും സ്‌കൂളുകള്‍ക്കും അവധിയും നല്‍കി. ഏറെ പണി പെട്ട് രാത്രിയാണ് ആനയെ കാട്ടിലേക്ക് കയറ്റി വിട്ടത്. എന്നാല്‍ വനാതിര്‍ത്തി പ്രദേശത്ത് വനം വകുപ്പ് നീക്ഷണം തുടരുകയാണ്.