Connect with us

Kerala

കണ്ണൂരില്‍ മഴക്കുഴി എടുക്കവേ ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം കണ്ടെത്തി; പരിശോധിച്ച് പുരാവസ്തു വകുപ്പ്

17 മുത്തുമണികള്‍, 13 സ്വര്‍ണപതക്കങ്ങള്‍, കാശി മാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളിനാണയങ്ങള്‍ എന്നിവയാണ് കുടത്തിനുള്ളിലുണ്ടായിരുന്നത്.

Published

|

Last Updated

കണ്ണൂര്‍|കണ്ണൂരില്‍ മഴക്കുഴി എടുക്കവേ തൊഴിലുറപ്പ് തൊഴിലാളികള്‍ ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം കണ്ടെത്തി. കണ്ണൂര്‍ ചെങ്ങളായിയില്‍ പരിപ്പായി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.

17 മുത്തുമണികള്‍, 13 സ്വര്‍ണപതക്കങ്ങള്‍, കാശി മാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളിനാണയങ്ങള്‍ എന്നിവയാണ് ഈ കുടത്തിനുള്ളിലുണ്ടായിരുന്നത്. ആദ്യം ബോംബ് ആണെന്നാണ് തൊഴിലാളികള്‍ കരുതിയത്. കുടം ഇവര്‍ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. വസ്തുക്കള്‍ പുരാവസ്തു വകുപ്പ് പരിശോധിക്കുന്നുണ്ട്.

 

 

 

Latest