National
കര്‍ണാടകയില്‍ ചര്‍ച്ച് ആക്രമിച്ച് നശിപ്പിച്ച് കാവിക്കൊടി നാട്ടി
അതിക്രമിച്ച് കടന്ന സംഘം ഹനുമാന്റെ ഛായാചിത്രം സ്ഥാപിച്ചതായും ഫാ.ജോസ് വര്‍ഗീസ് നല്‍കിയ പരാതിയില്‍ പറയുന്നു

ബെംഗളുരു | കര്‍ണാടകയിലെ പേരട്കയില്‍ ചര്‍ച്ചിന്് നേരെ ആക്രമണം. വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം ചര്‍ച്ചിലെ കുരിശ് നശിപ്പിച്ച് തല്‍സ്ഥാനത്ത് കാവിക്കൊടി നാട്ടി. സംഭവത്തില്‍ കടബ പോലീസ് കേസെടുത്തു.
മേയ് ഒന്നിന് അര്‍ധരാത്രിയോടെയാണ് അസംബ്ലി ഓഫ് ഗോഡ് പേരാട് ചര്‍ച്ച് ആക്രമിക്കപ്പെട്ടത്. ചര്‍ച്ചില്‍ അതിക്രമിച്ച് കടന്ന സംഘം ഹനുമാന്റെ ഛായാചിത്രം സ്ഥാപിച്ചതായും ഫാ.ജോസ് വര്‍ഗീസ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് പുറമെ പള്ളിയില്‍ മോഷണവും നടത്തിയിരുന്നു.
ഇലക്ട്രിക് മീറ്റര്‍, വാട്ടര്‍ പമ്പ്, പൈപ്പുകള്‍, പ്രാര്‍ഥനാ കേന്ദ്രവുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയാണ് മോഷണം പോയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 448, 295 (എ), 427, 379 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അക്രമികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.