Kerala
വയനാട്ടിലെ കേണിച്ചിറയില്‍ വീണ്ടും കടുവയെത്തി; മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ
കടുവയെ മയക്കുവെടി വെക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 2, 16, 19 വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്
കല്‍പ്പറ്റ | വയനാട്ടിലെ കേണിച്ചിറയില്‍ വീണ്ടും കടുവയെത്തി. മാളിയേക്കല്‍ ബെന്നിയുടെ തൊഴുത്തിലാണ് ഇന്ന് രാത്രിയോടെ വീണ്ടും കടുവ എത്തിയത്. ഇന്നലെ ബെന്നിയുടെ തൊഴുത്തില്‍ കയറിയ കടുവ രണ്ട് പശുക്കളെ കൊന്നിരുന്നു. ഇവിടെയാണ് ഇന്ന് രാത്രി ഒമ്പതോടെ വീണ്ടും കടുവ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കയറിയാണ് കടുവ പശുക്കളെ ആക്രമിച്ചത്. കിഴക്കേല്‍ സാബുവിന്റെ പശുവിനെ കഴിഞ്ഞ ദിവസം രാത്രി കടുവ കൊന്നിരുന്നു.
അതേ സമയം കടുവാ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പൂതാടി പഞ്ചായത്തിലെ 3 വാര്‍ഡുകളില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടുവയെ മയക്കുവെടി വെക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 2, 16, 19 വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.