Connect with us

Kerala

കൊല്ലത്ത് സ്കൂട്ടർ യാത്രികയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി; യുവതിക്ക് ദാരുണാന്ത്യം

അമിതവേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

Published

|

Last Updated

കൊല്ലം | കൊല്ലം മൈനാഗപ്പള്ളിയിൽ ബൈക്ക് യാത്രക്കാരിയായ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. ഗുരുതരമായി പരുക്കേറ്റ സ്ത്രി മരിച്ചു. മൈനാഗപ്പള്ളി സ്വദേശി കുഞ്ഞുമോൾ (45) ആണ് മരിച്ചത്. സഹയാത്രികയായ ഫൗസിയക്ക് പരുക്കേറ്റു. ഞായറാഴ്ച വൈകീട്ട് 5.50ഓടെയാണ് അപകടം. സംഭവത്തിന് ശേഷം കാർ ഓടിച്ച അജ്മൽ എന്നയാൾ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന ഒരു വനിതാ ഡോക്ടറും പോലീസ് കസ്റ്റഡിയിലുണ്ട്.

അമിതവേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് ആളുകൾ കൂടിയതോടെ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി യുവാവ് കാർ ഓടിച്ചുപോകുകയായിരുന്നു. ആളുകൾ പിറകിൽ ഓടി കാർ നിർത്താൻ ആവശ്യപ്പെട്ടുവെങ്കിലും ഇയാൾ തയ്യാറായില്ല.

തുടർന്ന് മറ്റു വാഹനങ്ങളിലും, മതിലിലും കാർ ഇടിച്ചതായി പറയപ്പെടുന്നു. കരുനാഗപ്പള്ളി ഭാഗത്തേക്ക് ഓടിച്ചു പോയ കാർ ഹൈസ്കൂൾ ജംഗ്ഷൻ സമീപം വെച്ച് കരുനാഗപ്പള്ളി പോലീസ് തടയുകയായിരുന്നു. ഇതിനിടെ കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ അജ്മൽ രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

അജ്മലിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

Latest