Kerala
കോന്നിയില്‍ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
മര്‍ദനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്.

പത്തനംതിട്ട | പത്തനംതിട്ടയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.അരുവാപ്പുലം സ്വദേശി ആശിഷ് ആണ് അറസ്റ്റിലായത്.കോന്നി പയ്യനാമണ്ണിലാണ് സംഭവം.
ആശിഷിന്റെ ഭാര്യ ആര്യ കൃഷ്ണയെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം യുവാവ് പലസമയങ്ങളിലും യുവതിയെ മര്‍ദിച്ചിരുന്നെന്നും ഇതില്‍ മനംനൊന്ത് ആര്യ ആത്മഹത്യ ചെയ്‌തെന്നുമാണ് പോലീസ് പറയുന്നത്.
കേസില്‍ രണ്ട് ദിവസമായി ആശിഷിനെ പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനൊടുവിലാണ് അറസ്റ്റ്.മര്‍ദനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)