Connect with us

Kerala

കോട്ടയത്ത് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബലക്ഷയം സംഭവിച്ച വീട് തകര്‍ന്നു വീണു

തോട്ടത്തില്‍ ചിറയില്‍ രാജേഷ് ടി ആര്‍ന്റെ വീടാണ് ഇന്ന് രാവിലെ തകര്‍ന്ന് വീണത്.

Published

|

Last Updated

കോട്ടയം| കോട്ടയത്ത് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബലക്ഷയം സംഭവിച്ച വീട് തകര്‍ന്നു വീണു. നഗരസഭയുടെ 29ാം വാര്‍ഡില്‍ കാരാപ്പുഴയില്‍ പഴയ ബോട്ട് ജെട്ടിക്ക് സമീപം തോട്ടത്തില്‍ ചിറയില്‍ രാജേഷ് ടി ആര്‍ന്റെ വീടാണ് ഇന്ന് രാവിലെ തകര്‍ന്ന് വീണത്.

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ വെള്ളം കയറുന്നത് പതിവായിരുന്നു. തുടര്‍ന്ന് വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ രൂപപ്പെടുകയും, ഒരു ഭാഗം ചെരിയുകയും ചെയ്തിരുന്നു. ഇതോടെ അപകടം മുന്നില്‍ കണ്ട വീട്ടുകാര്‍ ഇന്നലെ രാത്രി അടുത്ത വീട്ടിലേക്ക് മാറിയിരുന്നു. ഇതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

രാജേഷും, ഭാര്യയും രണ്ട് മക്കളും കൂടാതെ പ്രായമായ രണ്ട് കിടപ്പ് രോഗികളും ഈ വീട്ടിലാണ് താമസിച്ചിരുന്നത്.

 

 

Latest