Kuwait
കുവെെത്തിൽ അശ്രദ്ധമായി വണ്ടി ഓടിച്ചാൽ പിടിവീഴും
ട്രാഫിക് പട്രോളിംഗ് ടീമുകളെ പരിശോധനക്കായിനിയോഗിച്ചിട്ടുണ്ട്
കുവൈത്ത് സിറ്റി | കുവൈത്തിൽ അശ്രദ്ധയോടെ വണ്ടി ഓടിച്ചു മറ്റുള്ളവരുടെ ജീവൻ അപകടപെടുത്താൻ അനുവദിക്കില്ലന്ന് ആആഭ്യന്തര മന്ത്രാലയ ട്രാഫിക് ആന്റ് ഓപ്പറേഷൻ അഫേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയെഗ്. ഇത്തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മഴക്കാലത്തടക്കം നിരവധി പേരാണ് അശ്രദ്ധമായി വാഹനം ഓടിക്കുന്നത്. ട്രാഫിക് പട്രോളിംഗ് ടീമുകളെ പരിശോധനക്കായിനിയോഗിച്ചിട്ടുണ്ട്. പൊതു വഴിയിൽ നിയമം ലംഘിക്കുന്ന എല്ലാവർക്കും എതിരെ നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.
---- facebook comment plugin here -----