Kuwait
കുവൈത്തില്‍ ചൂടുകാലത്തെ ഉച്ച ജോലി വിലക്ക് ജൂണ്‍ ഒന്ന് മുതല്‍ നടപ്പാക്കിയേക്കും
ജൂണ്‍ മുതല്‍ ആഗസ്റ്റ് അവസാനം വരെ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്കെര്‍പ്പെടുത്തുന്നതിന്റെ തുടര്‍ നടപടികള്‍ മാന്‍പവര്‍ അതോറിറ്റി ആലോചിച്ചു വരികയാണ്.
കുവൈത്ത് സിറ്റി | കുവൈത്തില്‍ ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ ഉച്ച ജോലി വിലക്ക് ജൂണ്‍ ഒന്ന് മുതല്‍ നടപ്പാക്കാന്‍ ആലോചന. ജൂണ്‍ മുതല്‍ ആഗസ്റ്റ് അവസാനം വരെ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്കെര്‍പ്പെടുത്തുന്നതിന്റെ തുടര്‍ നടപടികള്‍ മാന്‍പവര്‍ അതോറിറ്റി ആലോചിച്ചു വരികയാണ്.
കാലത്ത് 11 മുതല്‍ വൈകിട്ട് നാല് വരെ ജോലിക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള ഒരു വര്‍ക്ക് പ്ലാന്‍ വികസിപ്പിക്കാനും എല്ലാ ഗവര്‍ണറേറ്റുകളിലും ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്താനും മാന്‍പവര്‍ അതോറിറ്റി നടപടി ആരംഭിച്ചിട്ടുണ്ട്.
ജോലി സമയം കുറക്കുകയല്ല, ചൂട് കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഉച്ച ജോലി വിലക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ഉച്ചക്ക് ജോലി സമയ നിരോധനം പാലിക്കേണ്ടതിന്റെ ആവശ്യ കതയെക്കുറിച്ച് അതോറിറ്റിയുടെ വെബ്‌സൈറ്റുകളിലൂടെ ബോധവത്ക്കരണ കാമ്പയിന്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.