Connect with us

Kuwait

കുവൈത്തില്‍ ഗാര്‍ഹിക വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്ന നിയമം പ്രാബല്യത്തില്‍ വന്നു

രണ്ടു ദിവസത്തിനകം ഉപയോഗപ്പെടുത്തിയത് 300ല്‍ അധികം പേര്‍.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഗാര്‍ഹിക വിസയിലുള്ളവര്‍ക്ക് സ്വകാര്യ തൊഴില്‍ മേഖലയിലേക്ക് വിസ മാറ്റം അനുവദിക്കുന്ന നിയമം നിലവില്‍ വന്നു. രണ്ട് ദിവസത്തിനകം 300ഓളം പേര്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായാണ് റിപോര്‍ട്ട്.

രണ്ട് മാസക്കാലത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഈ പുതിയ നിയമം പ്രയോജനപ്പെടുത്താന്‍ നിരവധി പേര്‍ മുന്നോട്ടു വരുന്നുണ്ട്.

വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു പകരം രാജ്യത്ത് നിന്ന് തന്നെ തൊഴിലാളികളെ കണ്ടെത്തി നിലവിലെ സ്വകാര്യ കമ്പനികളിലെയും മറ്റും തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യവും ഈ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിലുണ്ട്. അതോടൊപ്പം സ്വകാര്യ മേഖലയെയും കമ്പനികളെയും പുനരുജ്ജീവിപ്പിക്കാനും വിസ മാറ്റം സഹായകമാകുമെന്നും അധികൃതര്‍ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest