Kuwait
കുവൈത്തിൽ പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകുന്നത് നിർത്തിവെച്ചു
നടപടി രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യാ ഘടന ക്രമീകരിക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമുള്ള തുടർച്ചയായ നടപടികളുടെയും തൊഴിലാളിയുടെ അക്കാദമിക് സർട്ടിഫിക്കറ്റ് പരിശോധന പ്രക്രിയയുടെയും ഭാഗം

കുവൈത്ത് സിറ്റി | കുവൈത്തിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് മാനവശേഷി സമിതി അധികൃതർ താൽകാലികമായി നിർത്തി വെച്ചു. രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യാ ഘടന ക്രമീകരിക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമുള്ള തുടർച്ചയായ നടപടികളുടെയും തൊഴിലാളിയുടെ അക്കാദമിക് സർട്ടിഫിക്കറ്റ് പരിശോധന പ്രക്രിയയുടെയും ഭാഗമായാണ് ഇതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
തൊഴിലാളിയുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ തൊഴിൽ പദവി അവരുടെ അക്കാദമിക് സർട്ടിഫിക്കറ്റുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നും സർട്ടിഫിക്കറ്റിന്റെ ആധികാരികതയുമാണ് പരിശോധന ക്ക് വിധേയമാക്കുന്നത്. എല്ലാ നിയമ ഗവേഷകർക്കും ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമ ബിരുദം ഉണ്ടായിരിക്കണം. മാധ്യമ മേഖലയിലെ ജോലിക്ക് വാർത്താ മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ്.
റിപ്പോർട്ട് : ഇബ്രാഹിം വെണ്ണിയോട്