Connect with us

National

ലഡാക്കില്‍ സൈനിക ടാങ്ക് പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ടു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

നദി മുറിച്ചുകടക്കുന്നതിടെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെ ടാങ്ക് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ശ്രീനഗര്‍| ലഡാക്കിൽ പരിശീലനത്തിനിടെ സൈനികർ സഞ്ചരിച്ച ടാങ്ക് നദിയിൽ കുത്തൊഴുക്കിൽപെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ദൗലത്ത് ബേഗ് ഓൾഡി ഏരിയയിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബോദി നദി മുറിച്ചുകടക്കുന്നതിടെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെ ടാങ്ക് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

.ടി- 72 ടാങ്കാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചു സൈനികരുടെയും മൃതദേഹം കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീരമൃത്യു വരിച്ചവരിൽ ഒരാൾ ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ്.

അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം അറിയിച്ചു. നമ്മുടെ ധീരരായ സൈനികർ രാജ്യത്തിന് നൽകിയ മാതൃകാപരമായ സേവനം ഒരിക്കലും മറക്കില്ലെന്നും ദുഃഖത്തിൻ്റെ ഈ വേളയിൽ രാഷ്ട്രം അവർക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.

---- facebook comment plugin here -----

Latest