Connect with us

National

മധ്യപ്രദേശില്‍ ആറ് വയസുകാരന്‍ എഴുപത് അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണു

സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്

Published

|

Last Updated

റെവ (മധ്യപ്രദേശ് ) | മധ്യപ്രദേശില്‍ ആറ് വയസുകാരന്‍ എഴുപതടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണു. 40 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഞായറാഴ്ച കുട്ടിയെ കണ്ടെത്തി. എന്നാല്‍ കുട്ടി പ്രതികരിക്കുന്നില്ലെന്നും രക്ഷപ്പെടുത്താനുള്ള ശ്രമകരമായ ദൗത്യം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. കുഴല്‍കിണറിന് സമാന്തരമായി കുഴി നിര്‍മിച്ച് കുട്ടിയെ പുറത്തെത്തിക്കാനാണ് റെസ്‌ക്യൂ ടീം ശ്രമിക്കുന്നത്.

ഉത്തര്‍പ്രദേശ് അതിര്‍ത്തിക്കടുത്ത മാനിക ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ടോടെ കളിക്കുന്നതിനിടെ കുട്ടി കുഴല്‍കിണറിലേക്ക് വീഴുകയായിരുന്നു.
പൈപ്പ് വഴി കുട്ടിക്ക് ഓക്‌സിജന്‍ എത്തിക്കുന്നതായി എ എസ് പി അനില്‍ സൊങ്കര്‍ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

Latest