National
മധ്യപ്രദേശില്‍ വൈസ് ചാന്‍സലര്‍ ഇനി കുലഗുരു എന്നറിയപ്പെടും
ചില സംസ്ഥാനങ്ങൾ ഈ പേരുമാറ്റത്തില്‍ താത്പര്യം പ്രകടിപ്പിച്ച് വിശദാംശങ്ങള്‍ തേടിയതായും മുഖ്യമന്ത്രി അറിയിച്ചു.
ഭോപ്പാല്‍ | മധ്യപ്രദേശില്‍ ഇനി വൈസ് ചാന്‍സലര്‍മാര്‍ കുലഗുരു എന്നറിയപ്പെടും.തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പേരുമാറ്റം ഏകകണ്ഠമായി അംഗീകരിച്ചത്. രാജ്യത്തിന്റെ സംസ്‌കാരത്തെയും ഗുരുകുല സമ്പ്രദായത്തെയും സൂചിപ്പിക്കുന്നതാണ് പേരുമാറ്റമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.
മറ്റ് ചില സംസ്ഥാനങ്ങളും ഈ പേരുമാറ്റത്തില്‍ താത്പര്യം പ്രകടിപ്പിച്ച് വിശദാംശങ്ങള്‍ തേടിയതായും മുഖ്യമന്ത്രി പറഞ്ഞു.
കുഴല്‍ക്കിണര്‍ നിര്‍മിച്ചാല്‍ അത് മൂടാതെ ഇടുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂട്ടികള്‍ വീണ് അപകടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.
---- facebook comment plugin here -----