Connect with us

National

പശുഹത്യ ആരോപിച്ച് മധ്യപ്രദേശില്‍ രണ്ട് ഗോത്രവര്‍ഗക്കാരെ ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തി

പശുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് 20 അംഗ സംഘമാണ് ആക്രമണം നടത്തിയത്.

Published

|

Last Updated

ഭോപ്പാല്‍ | പശുഹത്യ ആരോപിച്ച് മധ്യപ്രദേശില്‍ രണ്ട് ഗോത്രവര്‍ഗക്കാരെ ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തി. മറ്റൊരാള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. മധ്യപ്രദേശിലെ സിനോയി ജില്ലയിലാണ് സംഭവം.

പശുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് 20 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ഗോത്രവര്‍ഗക്കാരുടെ വീട്ടിലെത്തിയ സംഘം ഇവരെ കൂട്ടം കൂടി മര്‍ദിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ഇരുവരും മരിച്ചത്.

സിയോനി പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. 20 പേര്‍ക്ക് എതിരെ പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരില്‍ ആറ് പേര്‍ക്ക് എതിരെ കൊലക്കുറ്റമാണ് ചുമത്തിയത്.

---- facebook comment plugin here -----

Latest