Connect with us

rape mahararashtra

മഹാരാഷ്ട്രയില്‍ 16കാരിയെ ആറ് മാസത്തിനിടെ പീഡിപ്പിച്ചത് 400 പേര്‍

പരാതി പറയാനെത്തിയപ്പോള്‍ പോലീസ് സ്‌റ്റേഷനിലും പീഡനം

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്രയിലെ ബീഡില്‍ 16കാരിയെ ആറ് മാസത്തിനിടെ 400 പേര്‍ പീഡിപ്പിച്ചതായി പരാതി. പീഡനം സബംന്ധിച്ച പരാതി നല്‍കാനെത്തിയപ്പോള്‍ സ്റ്റേഷനില്‍ വെച്ച് പോലീസുകാരന്‍ പീഡിപ്പിച്ചതായുമാണ് ആരോപണം. രണ്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെപരാതി ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് പോലീസ് സ്വീകരിച്ചത്. ശൈശവ വിവാഹ നിരോധനം, പോക്സോ, ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേരത്ത നിരവധി തവണ സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും പെണ്‍കുട്ടി ബാലാവകാശകമ്മീഷനോട് വെളിപ്പെടുത്തിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാവ് മരിച്ച പെണ്‍കുട്ടി പിതാവിനൊപ്പമായിരുന്നു താമസം. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹം നടത്തിയത്. എന്നാല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും നിരന്തര മര്‍ദനത്തിനും പീഡനത്തിനും പെണ്‍കുട്ടി ഇരയായി. ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും പിതാവ് പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റിയില്ല. മറ്റുവഴികളില്ലാതായതോടെ പെണ്‍കുട്ടി അംബജോഗൈ ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷാടനത്തിനായി പോയി. ഈ സാഹചര്യം മുതലെടുത്താണ് നിരവധി പേര്‍ ലൈംഗികമായി പീഡിപ്പിച്ചത്.

 

 

 

Latest