Connect with us

National

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി; തീരുമാനം ബിജെപി നിയമസഭാ കക്ഷിയോഗത്തില്‍

ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ മഹായുതി സഖ്യ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

Published

|

Last Updated

മുംബൈ  | അനശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനം. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകും. മുംബൈയില്‍ ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ മഹായുതി സഖ്യ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകീട്ട് അഞ്ചിനാണ് ചടങ്ങുകള്‍.മഹായുതി നേതാക്കള്‍ ഇന്ന് വൈകീട്ട് 3.30 ന് ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നാണ് അറിയുന്നത്.

ബിജെപി നിയമസഭാ കക്ഷിയോഗത്തില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവര്‍ സംബന്ധിച്ചു. നിയമസഭാകക്ഷിയോഗത്തിന് മുമ്പായി ബിജെപി കോര്‍ കമ്മിറ്റി യോഗം ഫഡ്നാവിസിന്റെ പേരിന് അന്തിമ അംഗീകാരം നല്‍കിയിരുന്നു.

54 കാരനായ ഫഡ്നാവിസിന് മുഖ്യമന്ത്രി പദത്തില്‍ ഇതു മൂന്നാം ഊഴമാണ്. 2014 മുതല്‍ 2019 വരെയാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്നത്.2019 മുതല്‍ 2022 വരെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായിരുന്നു. 2013 മുതല്‍ 2015 വരെ ബിജെപി സംസ്ഥാന പ്രസിഡന്റുമായിരുന്നിട്ടുണ്ട്. 2019 ല്‍ അഞ്ചുദിവസം മാത്രം മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മഹായുതി സര്‍ക്കാരില്‍ ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായിരുന്നു.

Latest