Connect with us

Malappuram

മലപ്പുറത്ത് വിദ്യാര്‍ഥികള്‍ നടുറോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

ഇവിടെ പല ദിവസങ്ങളിലും ഏറ്റുമുട്ടലുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Published

|

Last Updated

മലപ്പുറം | പാലെമാട് ശ്രീ വിവേകാനന്ദ കോളജ് വിദ്യാര്‍ഥികള്‍ ഇന്നും റോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പാലെമാട് ബസ് സ്റ്റോപ് പരിസരത്താണ് വിദ്യാര്‍ഥികള്‍ അടിപിടി നടത്തിയത്. ഇന്നലെയും വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയിരുന്നു.

ഇവിടെ പല ദിവസങ്ങളിലും ഏറ്റുമുട്ടലുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇനിയും തുടര്‍ന്നാല്‍ ജീവഹാനിയിലേക്ക് വരെയെത്താമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അടിപിടി നടത്തിയ വിദ്യാര്‍ഥികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇവരെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ചര്‍ച്ച നടത്തിയതിന് ശേഷം കേസ് അടക്കമുള്ള നടപടികളിലേക്ക് കടക്കും. കഴിഞ്ഞ ദിവസത്തെ അടിപിടിയിലും പലര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

 

Latest