Connect with us

Kerala

മലപ്പുറത്ത് യുവാവ് ഭാര്യമാതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു

കോടതിയിൽ നിന്ന് കൗൺസലിങ് കഴിഞ്ഞ് പുറത്ത് വന്നപ്പോഴാണ് വെട്ടിയത്.

Published

|

Last Updated

മലപ്പുറം | മലപ്പുറത്ത് യുവാവ് ഭാര്യാമാതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കുടുംബ കോടതി പരിസരത്ത് ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഭാര്യാമാതാവിന്റെ കഴുത്തിനു കാലിനുമാണ് പരുക്കേറ്റത്.

ഇവരെ ആദ്യം മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കോടതിയില്‍ നിന്നും കൗണ്‍സിലിങ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് അമ്മായി അമ്മയെ മരുമകൻ വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

Latest