National
മംഗളൂരുവില്‍ വിദ്യാര്‍ഥിനി കടലില്‍ മുങ്ങി മരിച്ചു
കൂട്ടുകാരിക്കൊപ്പം കടല്‍ കാണാന്‍ എത്തിയ കര്‍ണാടക സ്വദേശിയാണ് മരിച്ചത്.
മംഗളൂരു| ഉള്ളാള്‍ സോമേശ്വരത്ത് കോളജ് വിദ്യാര്‍ഥിനി പാറയില്‍ നിന്ന് തെന്നി വീണ് കടലില്‍ മുങ്ങി മരിച്ചു. കൂട്ടുകാരിക്കൊപ്പം കടല്‍ കാണാന്‍ എത്തിയ കര്‍ണാടക ബാഗല്‍കോട്ട് ജില്ലയിലെ ബദാമി തെഗ്ഗി സ്വദേശി കാവേരിയാണ് മരിച്ചത്.
കടല്‍ത്തീരത്തെ പാറയില്‍ ഇരിക്കുന്നതിനിടെ കാവേരി തെന്നി കടലിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ കോസ്റ്റ് ഗാര്‍ഡില്‍ നിന്നുള്ള മോഹന്‍ ചന്ദ്ര, പ്രദേശത്തെ മീന്‍ തൊഴിലാളികളായ യോഗീഷ്, പ്രവീണ്‍, സോമേശ്വര ക്ഷേത്രത്തിലെ ജീവനക്കാരനായ വിനായക്, സമീപത്തുണ്ടായിരുന്നവര്‍ എന്നിവര്‍ കടലിലേക്ക് ഇറങ്ങിയിട്ടും കാവേരിയെ രക്ഷിക്കാനായില്ല.
---- facebook comment plugin here -----