Connect with us

National

മണിപ്പൂരില്‍ യുവജന സംഘടന പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു; ആകാശത്തേക്ക് വെടിവെച്ച് പോലീസ്, വീണ്ടും കര്‍ഫ്യൂ

ആയുധങ്ങള്‍ പിടിച്ചെടുക്കാനാണ് ആരംപയ് തെങ്കോല്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങിന്റെ ഓഫീസിന് സമീപത്തെ പോലീസ് സ്റ്റേഷന്‍ വളഞ്ഞത്.

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂരില്‍ ആയുധങ്ങള്‍ പിടിച്ചെടുക്കാനായി പോലീസ് സ്‌റ്റേഷന്‍ വളഞ്ഞ് പ്രാദേശിക യുവജന സംഘടന. ആരംപയ് തെങ്കോല്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങിന്റെ ഓഫീസിന് സമീപത്തെ പോലീസ് സ്റ്റേഷന്‍ വളഞ്ഞത്. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് പലതവണ വെടിവെച്ചു.

മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഓഫീസിനു സമീപത്തെ സ്റ്റേഷനിലുണ്ടായ സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

സംസ്ഥാനത്തെ മോറേ പ്രദേശത്ത് കഴിഞ്ഞ ദിവസം സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ചിങ്താം ആനന്ദ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആരംപയ് തെങ്കോല്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം.

 

---- facebook comment plugin here -----

Latest