Connect with us

First Gear

2022 മാര്‍ച്ചില്‍ ഇന്ത്യയിലെ കാര്‍ വില്‍പ്പന ചാര്‍ട്ടില്‍ ഒന്നാമതെത്തി വാഗണ്‍ ആര്‍

ആറ് സ്ഥാനങ്ങള്‍ നേടി മാരുതി സുസുക്കിയാണ് വില്‍പ്പനയില്‍ ആധിപത്യം പുലര്‍ത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| 2022 മാര്‍ച്ച് ഇന്ത്യന്‍ വാഹന വ്യവസായത്തിന് മികച്ച മാസമാണ്. അര്‍ദ്ധചാലക ക്ഷാമവും വിതരണ ശൃംഖലയിലെ തടസങ്ങളും ഉണ്ടായിരുന്നിട്ടും മിക്ക കാര്‍ നിര്‍മ്മാതാക്കളും കഴിഞ്ഞ മാസം ആരോഗ്യകരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2022 മാര്‍ച്ചില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പന നടത്തിയ മികച്ച 10 കാറുകളുടെ പട്ടിക ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ആറ് സ്ഥാനങ്ങള്‍ നേടി മാരുതി സുസുക്കിയാണ് വില്‍പ്പനയില്‍ ആധിപത്യം പുലര്‍ത്തുന്നത്. തൊട്ടുപിന്നാലെ രണ്ട് ഹ്യുണ്ടായ്, ടാറ്റ കാറുകളും സ്ഥാനങ്ങള്‍ നേടി.

കഴിഞ്ഞ മാസം 24,634 യൂണിറ്റുകള്‍ വിറ്റഴിച്ചതോടെ, 2022 മാര്‍ച്ചില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍ എന്ന പദവി മാരുതി സുസുക്കി വാഗണ്‍ ആര്‍ സ്വന്തമാക്കി. ഈ ഫാമിലി ഹാച്ച്ബാക്ക് വര്‍ഷം തോറും 31 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. പട്ടികയില്‍ രണ്ടാമത് വരുന്നത് മാരുതി സുസുക്കി ഡിസയറാണ്. കഴിഞ്ഞ മാസം ഇന്ത്യയില്‍ ഈ സബ് കോംപാക്റ്റ് സെഡാന്റെ 18,623 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്. മാരുതി സുസുക്കി അടുത്തിടെ ഇന്ത്യയില്‍ ബലെനോയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ മാസം ഇന്ത്യയില്‍ 14,520 യൂണിറ്റ് ബലേനോയാണ് വിറ്റഴിച്ചത്.

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ് യുവിയായി ടാറ്റ നെക്സോണ്‍ മാറി. കഴിഞ്ഞ മാസം 65 ശതമാനം വളര്‍ച്ചയോടെ നെക്സോണിന്റെ 14,315 യൂണിറ്റുകള്‍ രാജ്യത്ത് വിറ്റഴിക്കപ്പെട്ടു.ഒരുകാലത്ത് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായിരുന്നു മാരുതി സുസുക്കി സ്വിഫ്റ്റ്. കഴിഞ്ഞ മാസം സ്വിഫ്റ്റിന്റെ 13,623 യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു.

2022 മാര്‍ച്ചില്‍ വിറ്റാര ബ്രെസ്സയുടെ 12,439 യൂണിറ്റുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ മാരുതി സുസുക്കിക്ക് കഴിഞ്ഞു. ഒപ്പം 10 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇടത്തരം എസ് യുവിയാണ് ഹ്യുണ്ടായ് ക്രെറ്റ. എന്നാല്‍ കഴിഞ്ഞ മാസം, രാജ്യത്ത് 10,532 യൂണിറ്റുകളാണ് വില്‍ക്കാന്‍ സാധിച്ചത്. ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ സബ്-കോംപാക്റ്റ് എസ് യുവിയായ പഞ്ച് വില്‍പ്പനയില്‍ എട്ടാം സ്ഥാനം നേടി. കഴിഞ്ഞ മാസം ടാറ്റ പഞ്ചിന്റെ 10,526 യൂണിറ്റുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്.

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് 12 ശതമാനം തകര്‍ച്ച രേഖപ്പെടുത്തി. ഈ ഹാച്ച്ഹാക്ക് 2021 മാര്‍ച്ചില്‍ 11,020 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ 2022 മാര്‍ച്ചില്‍ 9,687 യൂണിറ്റുകള്‍ വിറ്റതായാണ് രേഖപ്പെടുത്തിയത്. അവസാനമായി, പട്ടികയിലെ അവസാന കാര്‍ മാരുതി സുസുക്കി ഇക്കോ ആണ്. കഴിഞ്ഞ മാസം ഇക്കോയുടെ 9,221 യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കുകയും 20 ശതമാനം നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു.