Connect with us

National

മകളുടെ ഓര്‍മ്മയ്ക്കായി ഏഴുകോടി രൂപ വിലയുള്ള ഭൂമി സര്‍ക്കാര്‍ സ്‌കൂളിന് നല്‍കി അമ്മ

52 സെന്റ് ഭൂമിയാണ് സൗജന്യമായി സ്‌കൂളിന് വിട്ട് കൊടുത്തത്

Published

|

Last Updated

മധുര | മകളുടെ ഓര്‍മ്മയ്ക്കായി 52 സെന്റ് ഭൂമി സര്‍ക്കാര്‍ സ്‌കൂള്‍ വികസിപ്പിക്കാന്‍ വിട്ടുകൊടുത്ത് അമ്മ. തമിഴ്‌നാട്ടിലെ മധുര പുതൂര്‍ സ്വദേശിയായ പൂര്‍ണം ആണ് ഏഴ് കോടി രൂപയോളം വിലമതിക്കുന്ന ഭൂമി സര്‍ക്കാര്‍ സ്‌കൂളിന് കൊടുത്തത്. നാട്ടിലെ സ്‌കൂള്‍ ഹൈസ്‌കൂളാക്കി മാറ്റി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് ഭൂമി കൈമാറിയത്. രണ്ട് വര്‍ഷം മുമ്പ് മരിച്ച ബികോം ബിരുദധാരിയായ മകള്‍ ജനനിയുടെ പേര് സ്‌കൂള്‍ കെട്ടിടത്തിന് നല്‍കണമെന്ന അപേക്ഷമാത്രമാണ് പൂര്‍ണത്തിനുള്ളത്.

പൂര്‍ണത്തിന്റെ ഭര്‍ത്താവ് മകള്‍ കുഞ്ഞായിരിക്കുമ്പോള്‍ മരിച്ചു.തുടര്‍ന്ന് ഭര്‍ത്താവിന്റെ ജോലിക്ക് പകരം സ്വകാര്യബാങ്കിലെ ക്ലര്‍ക്ക് ജോലി ചെയ്താണ് പൂര്‍ണം കുടുംബം നോക്കിയത്. ഇതിനിടയില്‍ അപ്രതീക്ഷിതമായാണ് മകള്‍ ജനനിയുടെ മരണം രണ്ട് വര്‍ഷം മുമ്പ് സംഭവിച്ചത്.

ജനുവരി അഞ്ചിനാണ് സ്ഥലം വിട്ടുകൊടുക്കുന്നതിന്റെ രേഖകള്‍ ചീഫ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ കെ കാര്‍ത്തികക്ക് പൂര്‍ണം കൈമാറിയത്. പൂര്‍ണത്തെ അഭിനന്ദിച്ച് രംഗത്തെത്തിയ എംകെ സ്റ്റാലിന്‍ റിപ്പബ്ലിക് ദിനത്തില്‍ പൂര്‍ണത്തെ ആദരിക്കുമെന്നും പറഞ്ഞു.

---- facebook comment plugin here -----

Latest