Kerala
മൂന്നാറില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി; തിരച്ചിലിനൊരുങ്ങി വനംവകുപ്പ്
നേരത്തെ പ്രദേശത്ത് പുലിയുടെ ആക്രമണത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് പരുക്കേറ്റിരുന്നു
ഇടുക്കി | മൂന്നാര്‍ ചെങ്കുളം അണക്കെട്ടിനു സമീപം ജനവാസ മേഖലയില്‍ പുള്ളിപ്പുലിയിറങ്ങി. നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങിയ വെള്ളത്തൂവല്‍ പോലീസ് ആണ് പുള്ളിപ്പുലിയെ കണ്ടത്. പുള്ളിപ്പുലി മാങ്ങാപ്പാറ ഭാഗത്തേക്ക് നീങ്ങിയതായി പോലീസ് അറിയിച്ചു. സംഭവം ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തും. നേരത്തെ പ്രദേശത്ത് പുലിയുടെ ആക്രമണത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് പരുക്കേറ്റിരുന്നു
വയനാട്ടിലെ തലപ്പുഴയിലും വെള്ളിയാഴ്ച രാവിലെ പുള്ളിപ്പുലി കിണറ്റില്‍ അകപ്പെട്ടിരുന്നു. തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. തമിഴ്നാട് മുതുമലയില്‍ നിന്ന് വിദഗ്ധ സംഘം സ്ഥലത്ത് എത്തിയിരുന്നു. കിണറ്റില്‍ ധാരാളം വെള്ളമുണ്ടായിരുന്നതിനാല്‍ മോട്ടോര്‍ ഉപയോഗിച്ച് കുറേയധികം വെള്ളം വറ്റിച്ച ശേഷമാണ് പുലിയെ പുറത്തെടുത്തത്.