afspa
നാഗാലാന്‍ഡില്‍ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി
അഫ്‌സ്പ പിന്‍വലിക്കാന്‍ നാഗാലാന്‍ഡ് നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കിയിരുന്നു.
കോഹിമ | പട്ടാളത്തിന് അമിതാധികാരം നല്‍കുന്ന അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നാഗാലാന്‍ഡില്‍ ദീര്‍ഘിപ്പിച്ചു. ഡിസംബര്‍ നാലിന് സൈനിക വെടിവെപ്പില്‍ 14 നാട്ടുകാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ സൈനിക വിചാരണ നടപടികള്‍ നടക്കുന്നതിനാലാണ് അഫ്‌സ്പ ദീര്‍ഘിപ്പിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.
പ്രശ്‌നബാധിത മേഖലയെന്ന് പ്രഖ്യാപിക്കപ്പെട്ട ഏത് സ്ഥലത്തും സ്വതന്ത്ര നടപടികള്‍ക്ക് സൈന്യത്തിന് അധികാരം നല്‍കുന്നതാണ് അഫ്‌സ്പ. മാത്രമല്ല, അഫ്‌സ്പ മേഖലയിലെ സൈനികനെ ശിക്ഷാനടപടികള്‍ക്ക് വിധേയനാക്കണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വേണം. അഫ്‌സ്പ പിന്‍വലിക്കാന്‍ നാഗാലാന്‍ഡ് നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കിയിരുന്നു.
---- facebook comment plugin here -----