Connect with us

National

നാഗാലാന്‍ഡില്‍ അഫ്‌സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

എട്ട് ജില്ലകളിലും 21 പോലീസ് സ്റ്റേഷന്‍ പരിധികളിലുമാണ് ഈ വര്‍ഷം സെപ്തംബര്‍ 30 വരെ അഫ്‌സ്പ നിയമം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദീര്‍ഘിപ്പിച്ചത്.

Published

|

Last Updated

കൊഹിമ|സായുധസേനക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍. എട്ട് ജില്ലകളിലും 21 പോലീസ് സ്റ്റേഷന്‍ പരിധികളിലുമാണ് ഈ വര്‍ഷം സെപ്തംബര്‍ 30 വരെ അഫ്‌സ്പ നിയമം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദീര്‍ഘിപ്പിച്ചത്.

ക്രമസമാധാന സാഹചര്യം അവലോകനം ചെയ്ത ശേഷമാണ്‌ ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന 1958ലെ നിയമമാണ് ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട് (അഫ്‌സ്പ). അഫ്‌സ്പ നിയമത്തിലൂടെ മുന്‍കൂര്‍ വാറന്റില്ലാതെ പരിശോധന നടത്താനും കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യാനും സായുധ സേനക്ക് അധികാരം നല്‍കുന്നു.