Connect with us

Kerala

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രചാരണത്തിന് ഇറങ്ങും; കെ മുരളീധരന്‍

കൊടകര കുഴല്‍പ്പണ കേസില്‍ പുതുതായി ഉണ്ടായ വെളിപ്പെടുത്തല്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണം

Published

|

Last Updated

പാലക്കാട് | പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തന്റെ സാന്നിധ്യം ആര് ആഗ്രഹിച്ചാലും താന്‍ അവിടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ കെപിസിസി നേതൃത്വം പ്രചാരണത്തിനിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മുരളീധരന്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

അതേസമയം കൊടകര കുഴല്‍പ്പണ കേസില്‍ പുതുതായി ഉണ്ടായ വെളിപ്പെടുത്തല്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.സുരേഷ് ഗോപി സിനിമ ഡയലോഗില്‍ നിന്ന് പുറത്ത് വരണമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest