Connect with us

National

പഞ്ച്കുളയില്‍ 45 വിദ്യാര്‍ഥികളുമായി പോയ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമായി പ്രാഥമികമായി വിലയിരുത്തുന്നത്.

Published

|

Last Updated

ചണ്ഡീഗഡ് | സ്‌കൂളില്‍ നിന്ന് 45 വിദ്യാര്‍ഥികളുമായി പോയ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.സംഭവത്തില്‍ രണ്ട് കുട്ടികള്‍ക്കും ബസ് ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റു.  ഹരിയാനയിലെ പഞ്ച്കുള ജില്ലയിലാണ് സംഭവം.

മലേര്‍കോട്ലയിലെ നങ്കാന സാഹിബ് പബ്ലിക് സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ ചികിത്സയ്ക്കായി പഞ്ച്കുള സെക്ടര്‍ 6, ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമായി പ്രാഥമികമായി വിലയിരുത്തുന്നത്.

---- facebook comment plugin here -----

Latest