Connect with us

Kerala

പത്തനംതിട്ടയില്‍ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു

സമീപത്തെ വീട്ടുകാര്‍ വെട്ടികളഞ്ഞ അരളി തീറ്റയ്ക്കൊപ്പം അബദ്ധത്തില്‍ നല്‍കിയതാണ് മരണ കാരണം.

Published

|

Last Updated

പത്തനംതിട്ട| പത്തനംതിട്ട അടൂര്‍ തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം സ്വദേശി മഞ്ജു ഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ് ചത്തത്. രണ്ട് ദിവസം മുന്‍പാണ് സംഭവം നടന്നത്. സമീപത്തെ വീട്ടുകാര്‍ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തില്‍ നല്‍കിയതാണ് മരണ കാരണം.

പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് പങ്കജവല്ലിയമ്മ മൃഗാശുപത്രിയില്‍ എത്തിയിരുന്നു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു ആദ്യം സംശയിച്ചത്. എന്നാല്‍ മരുന്നുമായി വീട്ടിലെത്തിയപ്പോള്‍ പശുക്കിടാവ് ചത്തുകിടക്കുന്നതാണ് കണ്ടത്. പിറ്റേ ദിവസം തള്ളപ്പശുവും ചത്തു. എന്നിട്ടും എന്താണ് കാരണമെന്ന് മനസിലായിരുന്നില്ല.

സാധാരണ ചക്ക തിന്നാലുണ്ടാകുന്ന ദഹനക്കേട് മരുന്ന് കൊടുത്താല്‍ മാറുന്നതാണ്. മരുന്നു കൊടുത്തിട്ടും മാറാതെ വന്നപ്പോള്‍ കുത്തിവെപ്പും എടുത്തിരുന്നെന്ന്  പങ്കജവല്ലിയമ്മ പറഞ്ഞു . രണ്ടു ദിവസം മുന്‍പ് സബ്സെന്ററില്‍ നിന്ന് കുത്തിവെപ്പിന് ഇവരുടെ വീട്ടിലെത്തിയ ലൈവസ്റ്റോക്ക് ഇന്‍സ്പെക്ടറും സംഘവും വീടിന് സമീപം അരളി കണ്ടിരുന്നു. ഇത് സംശയത്തിന് കാരണമായി. പശുക്കളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായി. പങ്കജവല്ലിക്ക് മറ്റു രണ്ടു പശുക്കള്‍ കൂടിയുണ്ട്. ഈ പശുക്കല്‍ക്ക് ഇല കൊടുക്കാതിരുന്നതിനാല്‍ കുഴപ്പമില്ല.

 

 

 

---- facebook comment plugin here -----

Latest