Connect with us

Kerala

പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി

മുന്‍ മുഖ്യമന്ത്രി ഇ.കെനായനാര്‍, സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, ചടയന്‍ ഗോവിന്ദന്‍, ഒ.ഭരതന്‍ എന്നിവരുടെ സ്മൃതികുടീരങ്ങളിലാണ് അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചത്.

Published

|

Last Updated

കണ്ണൂര്‍|പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. മുന്‍ മുഖ്യമന്ത്രി ഇ.കെനായനാര്‍, സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, ചടയന്‍ ഗോവിന്ദന്‍, ഒ.ഭരതന്‍ എന്നിവരുടെ സ്മൃതികുടീരങ്ങളിലാണ് അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

വിവരമറിഞ്ഞ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ആസൂത്രിത ആക്രമണമുണ്ടാക്കുകയാണ് അക്രമികളുടെ ലക്ഷ്യം. എന്നാല്‍ ആരും പ്രകോപിതരാവരുതെന്ന് നേതാക്കള്‍ പറഞ്ഞു.

നാല് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ മാത്രമാണ് രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെയോ സിഎംപി നേതാവ് എംവി രാഘവന്റെയോ സ്മൃതി കുടീരങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിട്ടില്ല. പോലീസ് സ്ഥലത്തെി പരിശോധന നടത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അക്രമികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

 

 

 

Latest