Kerala
പെരിയാറില്‍ വീണ്ടും മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
പുഴയിലെ വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവും ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

ആലുവ | പെരിയാറിലെ നദിയില്‍ വീണ്ടും മീനുകള്‍ ചത്തുപൊങ്ങി. ചൂര്‍ണിക്കര ഇടമുള പാലത്തിന് സമീപത്താണ് സംഭവം. പുഴയിലെ വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവും ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
രാവിലെ നദിയില്‍ കുളിക്കാനെത്തിയപ്പോഴാണ് മീനുകള്‍ ചത്തുപൊങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കരിമീന്‍ ഉള്‍പ്പെടെയുള്ള മീനുകളാണ് ചത്തുപൊങ്ങിയത്.
രാസമാലിന്യം കലര്‍ന്നതാണോ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ കാരണമെന്ന് പരിശോധനയിലേ വ്യക്തമാവുകയുള്ളു.
---- facebook comment plugin here -----