punjab election 2022
പഞ്ചാബില്‍ ചരണ്‍ജിത് സിംഗ് ഛന്നി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി
പഞ്ചാബിലെ ജനങ്ങളുടെ ഇംഗിതം അനുസരിച്ചാണ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അമൃത്സര്‍ | പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചരണ്‍ജിത് സിംഗ് ഛന്നിയെ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. പഞ്ചാബിലെ ജനങ്ങളുടെ ഇംഗിതം അനുസരിച്ചാണ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇക്കാര്യത്തില്‍ പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനുള്ള ഇഷ്ടക്കേട് നേതൃതലത്തില്‍ പരിഹരിക്കപ്പെട്ടതിന് തെളിവ് കൂടിയാണ് രാഹുലിന്റെ പ്രഖ്യാപനം.
തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന താത്പര്യക്കാരനായിരുന്നു സിദ്ദു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സ്ഥാനമൊഴിഞ്ഞതിന് ശേഷം ഛന്നിയാണ് പഞ്ചാബ് മുഖ്യമന്ത്രി.
---- facebook comment plugin here -----