Connect with us

National

രാജസ്ഥാനില്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച കറന്‍സി നോട്ടുകള്‍ ചിതലരിച്ച് നശിച്ചു

2.15 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകളാണ് ചിതലരിച്ച് നശിച്ചത്.

Published

|

Last Updated

ജയ്പൂര്‍|രാജസ്ഥാനിലെ ഉദയ്പൂരിലെ ബാങ്ക് ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന കറന്‍സി നോട്ടുകള്‍ ചിതലരിച്ച് നശിച്ചു. 2.15 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകളാണ് ചിതലരിച്ച് നശിച്ചത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ കാലാജി ഗോരാജി പ്രദേശത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച ലോക്കര്‍ ഉടമ സുനിത മേത്ത ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ബാങ്കിനെതിരെ സുനിത മേത്ത അധികാരികള്‍ക്ക് പരാതി നല്‍കി.

സുനിത ലോക്കറില്‍ സൂക്ഷിച്ചിരുന്ന നോട്ടുകളില്‍ ചിതല്‍ കണ്ടതിനെ തുടര്‍ന്ന് ബാങ്ക് മാനേജ്മെന്റിനെ വിവരം അറിയിക്കുകയായിരുന്നു. തുണിസഞ്ചിയില്‍ രണ്ട് ലക്ഷം രൂപയും പുറത്ത് 15,000 രൂപയുമാണ് സൂക്ഷിച്ചിരുന്നത്. കേടുവന്ന 15,000 രൂപ ബാങ്ക് മാനേജര്‍ മാറ്റി നല്‍കി. എന്നാല്‍ വീട്ടിലെത്തി ബാഗില്‍ ഉണ്ടായിരുന്ന നോട്ടുകള്‍ തുറന്നപ്പോള്‍, അതില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ നോട്ടുകളിലും ചിതല്‍ ഉണ്ടായിരുന്നു.

ലോക്കറിനുള്ളിലെ സാധനങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ് ബാങ്കിന്റെ ഉത്തരവാദിത്തമാണ്. കീടനിയന്ത്രണമില്ലാത്തതാണ് ലോക്കറിനുള്ളില്‍ സാധനങ്ങള്‍ കേടുവരാന്‍ കാരണമായത്. ഏകദേശം 25 ഓളം ലോക്കറുകള്‍ ചിതലിന്റെ ആക്രമണത്തിന് വിധേയമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം അധികാരികളെ അറിയിച്ചതായും പ്രശ്‌നം പരിഹരിക്കാന്‍ ലോക്കര്‍ ഉടമയെ വിളിച്ചിട്ടുണ്ടെന്നും സീനിയര്‍ മാനേജര്‍ പ്രവീണ്‍ കുമാര്‍ യാദവ് വ്യക്തമാക്കി.

 

 

 

---- facebook comment plugin here -----

Latest