Connect with us

saadiyya conference

സഅദിയ്യയില്‍ ഉള്ളാള്‍ തങ്ങള്‍- എം എ ഉസ്താദ് ആണ്ടുനേര്‍ച്ച, സനദ് ദാന സമ്മേളനത്തിന് ചൊവ്വാഴ്ച കൊടിയേറും

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ സനദ് ദാനം നിര്‍വഹിക്കും.

Published

|

Last Updated

കാസര്‍കോട് | നാല് പതിറ്റാണ്ടിലേറെക്കാലം ജാമിഅ സഅദിയ്യക്കും സമസ്ത പണ്ഡിത സഭക്കും നേതൃത്വം നല്‍കിയ നവോത്ഥാന നായകരായ താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമാ എം എ ഉസ്താദിന്റെയും ആണ്ട് നേര്‍ച്ച- സനദ് ദാന സമ്മേളനത്തിന് ചൊവ്വാഴ്ച കൊടിയേറും. നവംബര്‍ 22ന് രാവിലെ ഏഴിന് എട്ടിക്കുളം താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍ മഖ്ബറ സിയാറത്തിന് സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂല്‍ നേതൃത്വം നല്‍കും. 9.30ന് അയ്യായിരത്തോളം പേർ പങ്കെടുക്കുന്ന ലഹരിക്കെതിരെയുള്ള ഗ്രാൻഡ് അസംബ്ലി പ്രതിജ്ഞക്ക് ബേക്കല്‍ ഡി വൈ എസ് പി. സി കെ സുനില്‍ കുമാര്‍ നേതൃത്വം നല്‍കും.

1.30ന് സഈദ് മുസ്ലിയാര്‍, കെ വി ഉസ്താദ്, ഖതീബ് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സിയാറത്തും വൈകുന്നേരം മൂന്നിന് നൂറുല്‍ ഉലമാ എം എ ഉസ്താദ്, കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സിയാറത്തും നടക്കും. 3.30ന് ഖത്മുല്‍ ഖുര്‍ആന്‍ പരിപാടിക്ക് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം  നൽകും. നാലിന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പതാക ഉയര്‍ത്തും. 4.30ന് സാംസ്‌കാരിക സംഗമം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ സപ്ലിമെന്റ് പ്രകാശനം നിര്‍വഹിക്കും. കര്‍ണാടക പ്രതിപക്ഷ ഉപനേതാവ് യു ടി ഖാദര്‍, എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, എ കെ എം അശ്റഫ്, മുന്‍ മന്ത്രി സി ടി അഹ്‌മദലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ മുഖ്യാതിഥികളാകും. ഏഴന് മുഹ്യിദ്ദീന്‍ റാത്തീബിന് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും. അശ്റഫ് സഅദി മല്ലൂര്‍ ഉദ്ബോധനവും ഹംസ മിസ്ബാഹി ഓട്ടപ്പടവ് ആമുഖ പ്രഭാഷണവും നടത്തും.

23ന് രാവിലെ ആറിന് താജുല്‍ ഉലമ- നൂറുല്‍ ഉലമ മൗലിദിന് സയ്യിദ് അഹ്‌മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. 9.30ന് അലുംനി മീറ്റ് ആരംഭിക്കും. 10ന് സഅദി പണ്ഡിത സംഗമം സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കലിന്റെ പ്രാര്‍ഥനയോടെ തുടക്കമാകും. സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി മള്ഹറിന്റെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ബോധനം നടത്തും. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ കെ ഹുസൈന്‍ ബാഖവി, പി പി ഉബൈദുല്ല സഅദി പ്രസംഗിക്കും. 12ന് സ്ഥാന വസ്ത്ര വിതരണം സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും. ഒരു മണിക്ക് പ്രവാസി സംഗമം സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ ചേരും. സയ്യിദ് അതാഉല്ല തങ്ങള്‍ പ്രാര്‍ഥന നിർവഹിക്കും. മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി വിഷയാവതരണം നടത്തും. 2.30ന് പ്രാസ്ഥാനിക സംഗമം സയ്യിദ് ഹാമിദ് ഇമ്പിച്ചികോയ തങ്ങളുടെ പ്രാര്‍ഥനയോടെ തുടക്കമാകും. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുർറഹ്‌മാന്‍ ദാരിമി വിഷയാവതരണം നടത്തും.

അഞ്ചിന് സനദ് ദാന സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ സനദ് ദാനം നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സനദ് ദാന പ്രസംഗവും പേരോട് അബ്ദുർറഹ്‌മാന്‍ സഖാഫി മുഖ്യപ്രഭാഷണവും നടത്തും. കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, ഹസ്സന്‍ മുസ്ലിയാര്‍ വയനാട്, വി പി എം ഫൈസി വില്ല്യാപ്പള്ളി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, കെ കെ ഹുസൈന്‍ ബാഖവി, എം വി അബ്ദുർറഹ്‌മാന്‍ മുസ്ലിയാര്‍ പരിയാരം, കൂറ്റമ്പാറ അബ്ദുർറഹ്‌മാന്‍ ദാരിമി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ശാഫി സഅദി ബെംഗളൂരു, എസ് എസ് എഫ് ജന. സെക്രട്ടറി സി എന്‍ ജഅ്ഫര്‍ പ്രസംഗിക്കും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതം പറയും. ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങല്‍ അല്‍ ബുഖാരി കുറാ സമാപന പ്രാര്‍ഥന നടത്തും. സഅദിയ്യ സെക്രട്ടറിയേറ്റ് അംഗവും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തിനെ പരിപാടിയില്‍ ആദരിക്കും.

സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട (ചെര്‍മാന്‍, സ്വാഗതസംഘം), സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം (കണ്‍വീനര്‍, സ്വാഗതസംഘം), പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി (ചെയര്‍മാന്‍, പ്രോഗ്രാം), കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി (വൈസ് ചെയര്‍മാന്‍, സ്വാഗതസംഘം), സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് (ചെയര്‍മാന്‍, പ്രചാരണം), അഹ്‌മദ് ബെണ്ടിച്ചാല്‍ (ട്രഷറര്‍, സ്വാഗതസംഘം), സി എല്‍ ഹമീദ് (കണ്‍വീനര്‍, മീഡിയ) വാർത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Latest