Connect with us

Saudi Arabia

സഊദിയിൽ ബസ് ഡ്രൈവർ തസ്തികയും സ്വദേശിവത്കരിക്കുന്നു

നടപടി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായി

Published

|

Last Updated

റിയാദ് | സഊദി അറേബ്യയിൽ ബസ് ഡ്രൈവർ തസ്തികയും സ്വദേശിവത്കരിക്കുന്നു. ഇത്തരം തസ്തികകളിൽ പൂർണമായും പൗരന്മാരെ നിയമിക്കാനാണ് തീരുമാനം.

ഇതുമായി ബന്ധപ്പെട്ട് പൊതുഗതാഗത അതോറിറ്റിയും സാപ്റ്റ്‌കോ (സഊദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്) കമ്പനിയും ധാരണാപത്രം ഒപ്പുവെച്ചു. റിയാദില്‍ പൊതുഗതാഗത അതോറിറ്റി ആസ്ഥാനത്ത് വെച്ച് പൊതുഗതാഗത അതോറിറ്റി അണ്ടര്‍ സെക്രട്ടറി ഡോ. ഉമൈമ ബാമസ്ഖും സാപ്റ്റ്‌കോ സി ഇ ഒ തുര്‍ക്കി അല്‍സുബൈഹിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായാണിത്.

---- facebook comment plugin here -----

Latest