National
സിക്കിമില്‍ പര്‍വത ചുരത്തില്‍ മഞ്ഞിടിഞ്ഞ് ആറുപേര്‍ മരിച്ചു
പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു.

ഗുവാഹത്തി| സിക്കിമിലെ നാഥു ലാ പര്‍വത ചുരത്തില്‍ മഞ്ഞിടിച്ചിലില്‍ ആറുപേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. നിരവധി വിനോദസഞ്ചാരികള്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ഹിമപാതമുണ്ടായപ്പോള്‍ 150ല്‍ അധികം വിനോദസഞ്ചാരികള്‍ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 22പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഉച്ചക്ക് 12.20 ഓടെയാണ് അപകടമുണ്ടായത്.
സിക്കിം പോലീസ്, ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് സിക്കിം, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, വാഹന ഡ്രൈവര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
---- facebook comment plugin here -----