Connect with us

Kerala

താമരശ്ശേരിയില്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന്റെ പേരില്‍ മര്‍ദിച്ച സംഭവം; എട്ട് സിനീയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കേസില്‍ പ്രതികളായ വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു

Published

|

Last Updated

കോഴിക്കോട് |  താമരശ്ശേരിയില്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത കേസില്‍ എട്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. അന്യായമായി സംഘം ചേരല്‍, കൈയേറ്റം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രതികളായ വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് താമരശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ വച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഷുഹൈബിനെ ഒരു സംഘം സീനിയര്‍ വിദ്യാര്‍ഥികള്‍ വളഞ്ഞുവച്ച് മര്‍ദ്ദിച്ചത്. പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ സമഗ്ര റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ ജുവനൈല്‍ മജിസ്‌ട്രേറ്റിന് പോലീസ് സമര്‍പ്പിക്കും. ഒരുമാസം മുമ്പ് നടന്ന റാഗിംഗിനെക്കുറിച്ച് പരാതിപ്പെട്ടതിലുള്ള വൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണം. ആക്രമണത്തില്‍ ഷുഹൈബിന്റെ തോളെല്ലിന് പൊട്ടലുണ്ട്.

 

Latest