Connect with us

Kerala

താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് സ്വര്‍ണം കവര്‍ന്നു

സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മൂന്നംഗസംഘമാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്

Published

|

Last Updated

കോഴിക്കോട് | താമരശ്ശേരിയിലെ റെന ഗോള്‍ഡിന്റെ ചുമര്‍ തുരന്ന് മോഷ്ടാക്കള്‍ 45 പവനോളം സ്വര്‍ണം കവര്‍ന്നു. കെട്ടിടത്തിന്റെ മുകളിലേക്കുള്ള കോണിയുടെ ഭാഗത്തെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ സ്വര്‍ണകടക്കുള്ളില്‍ പ്രവേശിച്ചത്. താമരശ്ശേരി ഡിവൈ.എസ്.പി ഓഫീസിന് സമീപം ദേശീയ പാതയോരത്താണ് റെന ഗോള്‍ഡ് പ്രവര്‍ത്തിക്കുന്നത്. കിഴക്കോത്ത് ആവിലോറ സ്വദേശി അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയാണിത്.

ബുധനാഴ്ച രാവിലെ കെട്ടിടത്തിന് മുകളിലേക്ക് കയറാന്‍വന്ന ആളാണ് ചുമര്‍ തുരന്നത് ആദ്യം കാണുന്നത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മൂന്നംഗസംഘമാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.മുഖംമറച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്.

വിരളടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

 

Latest