Connect with us

National

തഞ്ചാവൂരില്‍ ക്ലാസിൽ സംസാരിച്ചതിന് പ്രധാനാധ്യാപിക അഞ്ച് വിദ്യാർഥികളുടെ വായിൽ ടേപ് ഒട്ടിച്ചു; അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍

വിദ്യാര്‍ഥികളുടെ വായില്‍ നിന്ന് രക്തം വന്നെന്നും ചില വിദ്യാര്‍ഥികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതായും പരാതിയുണ്ട്

Published

|

Last Updated

ചെന്നൈ | തഞ്ചാവൂരില്‍ ക്ലാസില്‍ സംസാരിച്ചതിന് വിദ്യാര്‍ഥികളുടെ വായില്‍ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. അഞ്ച് വിദ്യാര്‍ഥികളുടെ വായിലാണ് നാലു മണിക്കൂറോളം പ്രധാനധ്യാപിക ടേപ് ഒട്ടിച്ചത്.

സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വായില്‍ നിന്ന് രക്തം വന്നെന്നും ചില വിദ്യാര്‍ഥികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതായും പരാതിയുണ്ട്. ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണു സംഭവം.

പ്രധാനാധ്യാപിക പുനിതയാണ് കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സ്‌കൂളിലെ മറ്റൊരു അധ്യാപിക മാതാപിതാക്കള്‍ക്ക് അയച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 21നാണ് സംഭവം. ചിത്രങ്ങള്‍ പുറത്തുവന്നതോടെ മാതാപിതാക്കളുടെ പരാതിയില്‍ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു.

---- facebook comment plugin here -----

Latest