Kerala
ബി ജെ പി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു
മൂന്ന് വിമത ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം നാളെ പരിഗണിക്കാനിരിക്കെയാണ് രാജി.
പത്തനംതിട്ട | ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. ചെയർപേഴ്‌സൺ സുശീല സന്തോഷും ഉപാധ്യക്ഷ യു രമ്യയുമാണ് രാജിവെച്ചത്. മൂന്ന് വിമത ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം നാളെ പരിഗണിക്കാനിരിക്കെയാണ് രാജി. പാലക്കാടിന് പുറമെ ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പന്തളം.
യുഡിഎഫിന്റെ കൂടി പിന്തുണയോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇരുവരും രാജി വെച്ചതിന് പിന്നാലെ പന്തളത്ത് എൽഡിഎഫ് പടക്കം പൊടിച്ച് ആഘോഷിച്ചു. രാജി ജനാധിപത്യത്തിൻ്റെ വിജയമെന്ന് യുഡിഎഫ് അംഗങ്ങളും പ്രതികരിച്ചു.
അതേസമയം, വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് രാജിയെന്ന് സുശീല സന്തോഷ് പ്രതികരിച്ചു.
---- facebook comment plugin here -----